Advertisment

ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നില്‍, ആ സുഹൃത്തിനെക്കുറിച്ച് കോടതിയില്‍ പറയും, മൂന്നാല് വ്യാഴാഴ്ചകളില്‍ ജെസ്‌ന കോളേജില്‍ ചെന്നിട്ടില്ല; ജെസ്‌നയുടെ പിതാവ്

ജെസ്നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറിയിരുന്നെന്ന പിതാവിന്റെ മൊഴിയില്‍ വ്യക്തത വരുത്താനായി കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയത്.

New Update
47e54747444

തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ സി.ബി.ഐ.  എത്തിപ്പെടാത്ത കാര്യങ്ങള്‍ കണ്ടെത്തിയെന്ന് ജെസ്നയുടെ അച്ഛന്‍ ജെയിംസ്. ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നില്‍. ആ സുഹൃത്തിനെക്കുറിച്ച് കോടതിയില്‍ പറയുമെന്നും ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.

ഉന്നയിച്ച കാര്യങ്ങളിലെ വസ്തുത തെളിയിക്കുന്ന തെളിവ് കൈയ്യിലുണ്ട്. ഇത് കോടതിയില്‍ കൈമാറും. ഒരു വ്യാഴാഴ്ചയാണ് ജെസ്നയെ കാണാതാകുന്നത്. അതുപോലെ മൂന്നാല് വ്യാഴാഴ്ചകളില്‍ കോളേജില്‍ ചെല്ലാത്ത ദിവസങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ജെസ്ന തിരോധാന കേസില്‍ വിശദീകരണവുമായി സി.ബി.ഐ. കോടതിയില്‍ എത്തി. രക്തം പുരണ്ട വസ്ത്രം കേരളാ പോലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്ന ഗര്‍ഭിണി അല്ലായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ. ഇന്‍സ്പെക്ടര്‍ നിപുല്‍ ശങ്കര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. ജെസ്നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറിയിരുന്നെന്ന പിതാവിന്റെ മൊഴിയില്‍ വ്യക്തത വരുത്താനായി കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയത്.

Advertisment