ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് വീട്ടില്‍ക്കയറി പെണ്‍കുട്ടികളെ പീഡിപ്പിച്ച സുഹൃത്തുക്കള്‍ അറസ്റ്റില്‍

ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രണയം നടിച്ച് യുവാക്കള്‍ പെണ്‍കുട്ടികളുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
4342424

നെടുങ്കണ്ടം: രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത തക്കം നോക്കി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
കൊല്ലം സ്വദേശികളായ ബി.എസ്. അരുണ്‍, മുഹമ്മദ് ഹാഷിക്ക് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രണയം നടിച്ച് യുവാക്കള്‍ പെണ്‍കുട്ടികളുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ഒടുവില്‍ നാട്ടുകാര്‍ തടഞ്ഞുവച്ച പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.

Advertisment

ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട യുവാക്കള്‍ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. മനസ്സിലാക്കി ഇരുവരും കഴിഞ്ഞ ദിവസം പെണ്‍കുട്ടികളുടെ വീട്ടില്‍ എത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇതിനിടെ വീട്ടില്‍ ആളില്ലാത്ത നേരത്ത് അപരിചിതരെ കണ്ട് സംശയം തോന്നിയ അയല്‍വാസികള്‍ ബഹളം വച്ചപ്പോള്‍ യുവാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരേയും പിടികൂടി
പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രണ്ട് പ്രതികള്‍ക്കുമെതിരെ രണ്ട് വ്യത്യസ്ത പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

പ്രതികളുടെ മൊബൈല്‍ഫോണുകളില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള നിരവധി പെണ്‍കുട്ടികളുടെ ഫോണ്‍ നമ്ബറുകളും മറ്റ് വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Advertisment