കണ്ണൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച്  മഹല്ല് ഖത്തീബ് മരിച്ചു

പേരാവൂര്‍ മുരിങ്ങോടി മഹല്ല് ഖത്തീബും കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയുമായ മുസമ്മില്‍ ഫൈസി ഇര്‍ഫാനി(32)യാണ് മരിച്ചത്.

New Update
332444

കണ്ണൂര്‍: സ്‌കൂട്ടറും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് മഹല്ല് ഖത്തീബ് മരിച്ചു. പേരാവൂര്‍ മുരിങ്ങോടി മഹല്ല് ഖത്തീബും കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയുമായ മുസമ്മില്‍ ഫൈസി ഇര്‍ഫാനി(32)യാണ് മരിച്ചത്.

Advertisment

കാക്കയങ്ങാട്-തില്ലങ്കേരി റോഡില്‍ കടുക്കാപ്പാലത്തിനും കാവുമ്പടിക്കും ഇടയിലാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോ ടാക്‌സിയും കൂടിയിടിക്കുകയായിരുന്നു. മൃതദേഹം മട്ടന്നൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.