കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി.  ബസിന് തീ പിടിച്ചു; ബസ് പൂര്‍ണമായി കത്തിനശിച്ചു

ഇന്ന് രാവിലെ എം.എസ്.എം. കോളേജിന് മുന്‍വശത്തായി ദേശീയപാതയിലാണ് അപകടമുണ്ടായത്.

New Update
443443444

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി.  ബസിന് തീ പിടിച്ചു. ബസ് പൂര്‍ണമായി കത്തി നശിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ സുരക്ഷിതരാണ്. ഡ്രൈവരുടെ സമയോചിതമായ ഇടപെടലിലാണ് വന്‍ ദുരന്തം ഒഴിവായത്. 

Advertisment

ഇന്ന് രാവിലെ എം.എസ്.എം. കോളേജിന് മുന്‍വശത്തായി ദേശീയപാതയിലാണ് അപകടമുണ്ടായത്. കായംകുളത്ത് നിന്ന് തോപ്പുംപടിയിലേക്ക് സര്‍വീസ് നടത്തിയ ബസിനാണ് തീ പിടിച്ചത്. ബസിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി പരിശോധിച്ചു. 

തീ ആളിപ്പടരുന്നത് കണ്ട ഡ്രൈവറും കണ്ടക്ടറും മുഴുവന്‍ യാത്രക്കാരോടും പുറത്ത് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസില്‍ തീ ആളിപ്പടര്‍ന്നു. കായംകുളത്ത് നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തീ അണച്ചു.

Advertisment