New Update
/sathyam/media/media_files/2024/12/27/Ouu9eLCZuKTBlL1JNafN.jpg)
ആലപ്പുഴ: ഹോട്ടലില്‍ അതിക്രമിച്ചുകയറി ഉടമ ഉള്‍പ്പടെയുള്ളവരെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്ത പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. വണ്ടാനം വൃക്ഷവിലാസം തോപ്പില്‍ ഇസഹാക്കി(22)നെയാണ് അറസ്റ്റ് ചെയ്തത്.
Advertisment
തിങ്കളാഴ്ച രാത്രി 11ന് വണ്ടാനം പള്ളിമുക്കിന് സമീപത്തെ ഹോട്ടലിലാണ് സംഭവം. മൂന്നംഗ സംഘം അതിക്രമിച്ചുകയറുകയും വടിവാള്‍, ഇരുമ്പുപൈപ്പ് എന്നിവ കൊണ്ട് ഹോട്ടല്‍ നടത്തിപ്പുകാരായ ദമ്പതികളോട് ഭീഷണി മുഴക്കി അസഭ്യം പറഞ്ഞ് ഉപകരണങ്ങള്‍ തകര്‍ക്കുകയായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
സ്ഥലത്തെത്തിയ പുന്നപ്ര പോലീസ് ഇസ്ഹാക്കിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റുള്ളവരെ പിടികൂടാനായില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us