Advertisment

പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട ശേഷം യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു

കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്‍സണ(36)നാണു മരിച്ചത്.

New Update
4244

മൂവാറ്റുപുഴ: പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട ശേഷം യുവാവു വീടിനുള്ളില്‍ തൂങ്ങിമരിച്ചു. കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്‍സണ(36)നാണു മരിച്ചത്. കട്ടിലില്‍ പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ കുരുക്കുണ്ടായിരുന്നു.

Advertisment

ചൊവ്വാഴ്ച രാത്രിയാണു ജോണ്‍സനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും കുട്ടിയും വീട്ടില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ വാതിലടച്ചു വീടിനുള്ളിലുണ്ടായിരുന്ന രണ്ടു പാചകവാതക സിലിണ്ടറും തുറന്നുവിട്ട ശേഷം ജോണ്‍സണ്‍ തൂങ്ങിമരിക്കുകയായിരുന്നു.

കല്ലൂര്‍ക്കാട് നിന്ന് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി  മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നടത്തി. ഭാര്യ: ശോഭ. മകള്‍: ജുവാന.

 

Advertisment