Advertisment

പാളങ്ങള്‍ക്കിടെ പാറക്കല്ലിട്ട് സിഗ്നലിങ് സംവിധാനം തടസപ്പെടുത്തി; രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍

ഇടമണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ആറിലും പ്ലസ് വണ്ണിലും പഠിക്കുന്ന കുട്ടികളെയാണ് പുനലൂര്‍ റെയില്‍വേ പോലീസ് പിടികൂടിയത്

New Update
4454353535

പുനലൂര്‍: പാളങ്ങള്‍ക്കിടെ പാറക്കല്ലിട്ട് സിഗ്നലിങ് സംവിധാനം തടസപ്പെടുത്തിയ രണ്ട് വിദ്യാര്‍ഥികള്‍ പിടിയിലായി. ഇടമണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ആറിലും പ്ലസ് വണ്ണിലും പഠിക്കുന്ന കുട്ടികളെയാണ് പുനലൂര്‍ റെയില്‍വേ പോലീസ് പിടികൂടിയത്. ഇരുവരും പ്രായപൂര്‍ത്തിയാകാത്തവരും കുറ്റത്തിന്റെ ഗൗരവം മനസിലാകാത്തവരുമായതിനാല്‍ താക്കീതും ബോധവത്കരണവും നടത്തിയശേഷം രക്ഷാകര്‍ത്താക്കളെ വരുത്തി വിട്ടയച്ചു. 

Advertisment

കൊല്ലം-ചെങ്കോട്ട റെയില്‍വേ പാതയില്‍ ഇടമണ്‍ സ്റ്റേഷന് സമീപമാണ് സിഗ്നലിങ് പാളങ്ങള്‍ക്കിടയില്‍ പാറക്കല്ലുകള്‍ കൂട്ടിയിട്ട് പലപ്പോഴും ട്രെയിന്‍ തടസപ്പെടുത്തിയിരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും 100 മീറ്റര്‍ കിഴക്ക് തണ്ടുപാളത്തുനിന്ന് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിലേക്ക് കയറുന്ന സിഗ്നലിങ് പാളങ്ങള്‍ക്കിടയിലാണ് ഇവര്‍ കല്ല് കൂട്ടിയിടുന്നത്. ഇരുപാളങ്ങളുടേയും ഇടയില്‍ കല്ല് തടസമായതിനാല്‍ സ്റ്റേഷനില്‍നിന്നും സിഗ്നല്‍ നല്‍കുമ്പോള്‍ പാളങ്ങള്‍ അടുക്കുകയില്ല. 

ഇതുകാരണം സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിശ്ചിത ട്രാക്കിലേക്ക് കയറാനാകാതെ നിര്‍ത്തിയിടേണ്ടിവരും. ആറുമാസം മുമ്ബ് ഇതേനിലയില്‍ ഈ ഭാഗത്ത് പാളങ്ങള്‍ക്കിടയില്‍ ഇവര്‍ കല്ലിട്ട് ട്രെയിന്‍ തടസ്സപ്പെടുത്തിയിരുന്നു. പുനലൂര്‍ റെയില്‍വേ പൊലീസിന്റെ തുടര്‍ച്ചയായുള്ള നിരീക്ഷണങ്ങളെ തുടര്‍ന്ന് പിന്നീട് സംഭവം.

കഴിഞ്ഞ ദിവസം പാളങ്ങളുടെ ഇടയില്‍ കല്ലുകള്‍ ഇട്ടതിനാല്‍ മധുരയില്‍ നിന്നെത്തിയ ഗുരുവായൂര്‍ എക്‌സ്പ്രസിന് സിഗ്‌നല്‍ കിട്ടാത്തതിനാല്‍ സ്റ്റേഷനിലേക്ക് കയറാനാകാതെ 10 മിനിറ്റോളം കാത്തുകിടക്കേണ്ടിവന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പാളങ്ങള്‍ക്കിടയില്‍ പാറക്കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. 

അവസാനം കല്ല് നീക്കംചെയ്ത് സിഗ്നല്‍ ലഭിച്ച് ട്രെയിന്‍ യാത്ര തുടര്‍ന്നു. രാത്രി എട്ടോടെ വീണ്ടും ഇതേസംഭവം ആവര്‍ത്തിച്ചു. ചെങ്കോട്ടയില്‍ നിന്ന് പുനലൂരിലേക്ക് വന്ന റെയില്‍വേ എന്‍ജിനാണ് ഈ ഭാഗത്ത് എത്തിയപ്പോള്‍ സിഗ്നല്‍ കിട്ടാതെ കുടുങ്ങിയത്. റെയില്‍വേ അധികൃതര്‍ പാളങ്ങള്‍ക്കിടയിലെ പതിനഞ്ചോളം കല്ലുള്‍ നിക്കി അരമണിക്കൂറിന് ശേഷം സിഗ്നല്‍ പുനഃസ്ഥാപിച്ചു.

 

Advertisment