സംസ്ഥാനത്ത് ചിക്കന്‍പോക്സ് രോഗികളുടെ എണ്ണം  കൂടുന്നു; ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 7644  കേസുകള്‍, കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് മരണം

കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 26363 ചിക്കന്‍പോക്‌സ് കേസുകളും നാല് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 

New Update
3535555

തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കന്‍പോക്സ് ബാധിച്ച രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഈ വര്‍ഷം മാര്‍ച്ച് 15 വരെ 7644 ചിക്കന്‍പോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

Advertisment

ഇതേകാലയളവില്‍ ചിക്കന്‍പോക്സ് ബാധിച്ച് ഒമ്പത് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കുട്ടികളും ഉള്‍പ്പെടും. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 26363 ചിക്കന്‍പോക്‌സ് കേസുകളും നാല് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 


ആദ്യം ചെറിയ കുരുവായും പിന്നീട് ഒരു ദ്രാവകം നിറഞ്ഞ കുമിളകളായും മാറുന്നു. പലരിലും ചിക്കന്‍പോക്‌സ് വരുന്നത് വ്യത്യസ്ഥമായിട്ടായിരിക്കും. ശരീരത്തില്‍ ചെറിയ കുരുക്കള്‍ പൊന്തുകയും അതിനൊപ്പം ശരീര താപനിലയില്‍ വ്യത്യാസമുണ്ടാകുകയും ചെയ്താല്‍ പെട്ടെന്ന തന്നെ ചികിത്സ തുടങ്ങണം. 10 ദിവസം മുതല്‍ 20 വരെയാണ് ചിക്കന്‍പോക്‌സ് പിടിപെടുക. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: 

1. ഇളം ചൂടുവെള്ളത്തില്‍ ദിവസവും കുളിക്കുക.

2. കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പില ഇട്ട് തിളപ്പിക്കുക.

3. മതിയായ വിശ്രമം, രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം.

4. ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.

5. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

6. എണ്ണ, എരിവ്, പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

7. എളുപ്പത്തില്‍ പകരുന്ന രോഗമായത് കൊണ്ട് രോഗികള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

Advertisment