New Update
/sathyam/media/media_files/2024/12/28/aUU3gvXl9RghL3KQmhXT.jpg)
ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. ആറാട്ടുപുഴ കള്ളിക്കാട് ധനീഷ് ഭവനത്തില്‍ ധനീഷാ(31)ണ് പിടിയിലായത്.
Advertisment
കഴിഞ്ഞ മാര്‍ച്ചിന് പ്രതി യുവതിയെ അവരുടെ ഭര്‍ത്താവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി കടന്ന് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം വച്ച യുവതിയുടെ വായ പൊത്തിപ്പിടിച്ച് പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് പലതവണ പ്രതി യുവതിയെ പീഡിപ്പിച്ചു.
ഡിസംബര്‍ മൂന്നിന് ജോലി കഴിഞ്ഞ് പോയ യുവതിയെ പ്രതിയുടെ ഓട്ടോയില്‍ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോകുകയും എതിര്‍ത്തപ്പോള്‍ ഉപദ്രവിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us