New Update
/sathyam/media/media_files/4yXMOuvJtA7s5Bgq6Wcr.jpg)
കൊല്ലം: കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് കേബിള്‍ കുരുങ്ങി അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വളാലില്‍ മുക്കില്‍ താമസിക്കുന്ന സന്ധ്യ(43 )യ്ക്കാണ് പരിക്കേറ്റത്. തടി കയറ്റിവന്ന ലോറി തട്ടി കേബിള്‍ പൊട്ടി താഴെ വീഴുകയായിരുന്നു. ഭര്‍ത്താവിന്റെ വര്‍ക്‌ഷോപ്പിന് മുന്നില്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളില്‍ കുരുങ്ങി 20 മീറ്ററോളം ദൂരം തെറിച്ചുവീണു.
Advertisment
സ്‌കൂട്ടര്‍ ഉയര്‍ന്നു പൊങ്ങി സന്ധ്യയുടെ ദേഹത്തേക്ക് വീണ് പരിക്കേല്‍ക്കുകയായിരുന്നു. തോളെല്ലിന് പൊട്ടലുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us