പോസ്റ്റ് ഓഫീസിനുള്ളില്‍ സ്ത്രീയെ  വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

തൊടിയൂര്‍ പോസ്റ്റ് ഓഫിസില്‍വച്ച് സ്ത്രീയെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

New Update
23qqqqqqqqqqq

കരുനാഗപ്പള്ളി: പോസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. താടിയൂര്‍ വേങ്ങറ കാരക്കാവിളയില്‍ വിനോദാ(45)ണ് പിടിയിലായത്. ഇയാളുടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന അഞ്ചര സെന്റ് സ്ഥലം തൊടിയൂര്‍ സ്വദേശിനി പണംകൊടുത്ത് വാങ്ങിയിരുന്നു.

Advertisment

ഇത് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെ തൊടിയൂര്‍ പോസ്റ്റ് ഓഫിസില്‍വച്ച് സ്ത്രീയെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. പോസ്റ്റ് ഓഫീസിനുള്ളിലേക്ക് ഓടിക്കയറിയ സ്ത്രീയെ ഇയാള്‍ വെട്ടിപ്പരിക്കേല്‍പിക്കാന്‍ ശ്രമിച്ചെങ്കിലും പോസ്റ്റ്മാസ്റ്ററും മറ്റും ചേര്‍ന്ന് തടഞ്ഞു. അസഭ്യം പറഞ്ഞുകൊണ്ട് സ്ത്രീയെ ആക്രമിച്ചതിനും പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.

കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷമീര്‍, ഷിജു, ഷാജിമോന്‍, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്, സി.പി.ഒ സരണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisment