ചൊക്ലി: വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസില്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അറസ്റ്റില്‍. അണിയാരത്തെ വി.കെ. സ്മിന്‍തേഷി(മുത്തു-39)നെയാണ് അറസ്റ്റു ചെയ്തത്.
2019 മേയ് 23നാണ് സംഭവം. വടക്കെ കൊയപ്പാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയും ഗൃഹനാഥയായ മഹിജയെ അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ചൊക്ലി, പാനൂര്‍ സ്റ്റേഷനുകളിലായി സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷം പരത്തുന്ന ശബ്ദസന്ദേശം അയച്ചതുള്‍പ്പെടെ ഒമ്പത് കേസുകളില്‍ പ്രതിയാണ് സ്മിതേഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.