New Update
/sathyam/media/media_files/t0mSFlPVfK0UvqoRpaXt.jpg)
ഹരിപ്പാട്: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് മുതുകുളം വടക്ക് പുത്തന്‍വീട്ടില്‍ അനീഷാ(37)ണ് മരിച്ചത്.
Advertisment
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. ബന്ധുവാണ് അനീഷിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. കുറച്ചു നാളായി ഇയാള്‍ തനിച്ചാണ് താമസിച്ചിരുന്നത്.
കനകക്കുന്ന് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായതിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക്, വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഭാര്യ: അര്‍ച്ചന. മകള്‍: അവനിക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us