/sathyam/media/media_files/P9CIn5vaeSfNwAji885c.jpg)
കൊല്ലം: ട്രെയിനില്‍ കഞ്ചാവ് കടത്തിയ അന്യസംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷനില്‍ സില്‍ചര്‍-തിരുവനന്തപുരം അരോണെ എക്‌സ്പ്രസിലാണ് മൂന്നു യാത്രക്കാരെ പിടികൂടിയത്.
പശ്ചിമ ബംഗാള്‍ മാള്‍ഡ സ്വദേശി ഫിറോസ് അലി, ന്യൂജല്‍പായിഗുഡി സ്വദേശി ധനരഞ്ജന്‍, അസം സ്വദേശി ബിഗാഷ് മണ്ഡല്‍ എന്നിവരാണ് പിടിയിലായത്. നാല് ബാഗുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. നാലര കിലോ കഞ്ചാവും അഞ്ച് കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമാണ് പിടികൂടിയത്.
ശബരിമല തീര്‍ത്ഥാടനകാലം ആരംഭിച്ചതിനാല്‍ റെയില്‍വേ എസ്.പി. ജി. ഗോപകുമാറിന്റെ നിര്‍ദ്ദേശമനുസരിച്ച് ആര്‍.സി.ആര്‍.ബി. ഡി.വൈ.എസ്.പി അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
തിരുവനന്തപുരം, കൊല്ലം, പുനലൂര്‍ ഗവ. റെയില്‍വേ പോലീസ് (ജി.ആര്‍.പി) ഇന്റലിജന്‍സ് സംയ്കതമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഗവ. റെയില്‍വേ പോലീസ് പുനലൂര്‍ എസ്.ഐ അനില്‍കുമാര്‍, റെയില്‍വേ പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിലെ എ. അഭിലാഷ്, യു. ബര്‍ണബാസ്, തിരുവനന്തപുരം ജി.ആര്‍.പി. ഷാഡോ പോലീസിലെ എസ്.വി. സുരേഷ് കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us