/sathyam/media/media_files/W6BPpJX7B1B10JEoqeML.jpg)
കൊല്ലം: മലയാളി നഴ്‌സ് ഫൗസിയയെ ചെന്നൈയില്‍ വച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ചിത്രമെടുത്ത് വാട്‌സാപ്പില്‍ സ്റ്റാറ്റസിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവ് മറ്റൊരു പെണ്‍കുട്ടിയുമൊത്ത് നില്‍ക്കുന്ന ഫോട്ടോയെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം. സംഭവത്തില്‍ കൊല്ലം കുളത്തൂപ്പുഴ അയ്യന്‍പിള്ള വളവ് ആഷിഖ് മന്‍സിലില്‍ ആഷിഖിനെയാണ് അറസ്റ്റ് ചെയ്തത്.
ചെന്നൈയിലെ ക്രോംപെട്ട് ബാലാജി ആശുപത്രിയില്‍ 2-ാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായ ഫൗസിയയെ കാണാനെത്തിയതായിരുന്നു ആഷിഖ്. ഏതാനും ദിവസമായി ഇരുവരും ഹോട്ടലില്‍ താമസിക്കുകയായിരുന്നു. മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോയെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഫൗസിയയെ മര്‍ദ്ദിച്ച ആഷിഖ് ടീഷര്‍ട്ട് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ഫോട്ടോയെടുത്ത് ഇയാള്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കി.
ഇതു ശ്രദ്ധയില്‍പ്പെട്ട ഫൗസിയയുടെ സുഹൃത്തുക്കള്‍ ഹോട്ടലിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ആഷിഖിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സെന്‍ട്രല്‍ സ്റ്റേഷനു സമീപത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം ഇയാള്‍ക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് പോക്‌സോ ചുമത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us