കോതമംഗലം: കള്ളാട്ട് 72കാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം. സ്വര്‍ണാഭരണം കവര്‍ച്ച ചെയ്യാന്‍ വേണ്ടിയാണു കൃത്യം നടത്തിയതെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം.
സംഭവത്തില്‍ അയല്‍വാസികളായ മൂന്ന് അസം സ്വദേശികളെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയിലാണ് സാറാമ്മ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ഇവരുടെ മരുമകള്‍ സ്‌കൂളില്‍നിന്നു തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്. തലയില്‍ ഭാരമുള്ള വസ്തുകൊണ്ട് അടിച്ചതായാണു പ്രാഥമിക നിഗമനം.
നാല് വള, ഒരു മാല ഉള്‍പ്പെടെ ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും കാണാതായിരുന്നു. മൃതദേഹം കടന്ന സ്ഥലത്ത് മഞ്ഞള്‍പ്പൊടി വിതറിയിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാനും പ്രതികള്‍ക്കു രക്ഷപ്പെടാനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിനു പിന്നാലെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ ഇന്നലെ മുതല്‍ പൊലീസ് നിരീക്ഷണത്തിലുണ്ടായിരുന്നു. മരിച്ച രിച്ച സാറാമ്മയുടെ പോസ്റ്റ്മോര്‍ട്ടം ഇന്നു നടക്കും.