ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി: ഉദ്യോഗസ്ഥരുടെ  അറിവോടെ; തെളിവുകള്‍ പുറത്ത്

റേഞ്ച് ഓഫീസര്‍ ജയനും പ്ലാച്ചേരി ഫോറസ്റ്റേഷനില്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണം പുറത്തായി.  

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
8909088798

പത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നുവെന്നതിന് തെളിവുകള്‍ പുറത്ത്. റേഞ്ച് ഓഫീസര്‍ ജയനും പ്ലാച്ചേരി ഫോറസ്റ്റേഷനില്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണം പുറത്തായി.  

Advertisment

കഞ്ചാവ് ചെടികള്‍ പിഴുതെറിഞ്ഞെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ചോദ്യത്തിന് മറുപടിയില്ല. ഗ്രോബാഗില്‍ കഞ്ചാവ് കൃഷി നടത്തിയ വാച്ചറെ പറഞ്ഞുവിടാന്‍ നില്‍ക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഇതിനിടെ തന്നെ കഞ്ചാവ് കേസില്‍ തന്നെ കൊടുക്കാന്‍ ശ്രമിച്ചെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥ വെളിപ്പെടുത്തി. പ്ലാച്ചേരി സ്റ്റേഷനില്‍ ആ സമയമില്ലാതിരുന്ന ഉദ്യോഗസ്ഥയുടെ പേര് റിപ്പോര്‍ട്ടില്‍ എഴുതിയത് റേഞ്ച് ഓഫീസറാണ്. റേഞ്ച് ഓഫീസര്‍ ജയനെതിരെ പരാതി നല്‍കിയതിനാണ് തന്നെ കേസിലേക്ക് വലിച്ചിഴച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥ ഒരു മാധ്യമത്തോട് പ്രതികരിച്ചു. റെയിഞ്ച് ഓഫീസര്‍ തന്റെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ ചോര്‍ത്താന്‍ ശ്രമിച്ചെന്നും ഇവര്‍ പറഞ്ഞു.

നാല്‍പതിലധികം കഞ്ചാവുചെടികളാണ് സ്റ്റേഷന്‍ പരിസരത്ത് ഗ്രോ ബാഗില്‍ നട്ടുവളര്‍ത്തിയത്. കൃഷി നടന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് സമ്മതിക്കുന്ന ഫോറസ്റ്റ് വാച്ചര്‍ അജേഷിന്റെ വീഡിയോ സന്ദേശവും പുറത്തെത്തിയിട്ടുണ്ട്. 

ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്തെ കഞ്ചാവുകൃഷി സംബന്ധിച്ച വിഡിയോ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിച്ചുതുടങ്ങിയത്.  ഇതിന്റെ അടിസ്ഥാനത്തിലാണ് എരുമേലി റെയ്ഞ്ച് ഓഫീസര്‍ ജയന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണം നടന്നത്. അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തെത്തിയപ്പോഴാണ് അതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെക്കുറിച്ച് ഗുരുതര കണ്ടത്തലുകളുണ്ടായത്. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അജയ്യുടെ അറിവോടെയാണ് കഞ്ചാവുകൃഷി നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതുവരെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടായിട്ടില്ല.