New Update
/sathyam/media/media_files/ZCsdfitjRFEU9Va5tjns.jpg)
ആലപ്പുഴ: ചന്തിരൂരില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പട്ടാമ്പി സ്വദേശി ഇസ്മയിലാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടിന് ചന്തിരൂര്‍ ഗവ. ഹൈസ്‌കൂളിന് മുന്നിലാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് കൊല്ലത്തേക്ക് തണ്ണിമത്തനുമായി പോകുകയായിരുന്നു ലോറി. അപകട കാരണം വ്യക്തമല്ല.
Advertisment
ചന്തിരൂരില്‍ വച്ച് ലോറി അപകടത്തില്‍പ്പെടുകയായിരുന്നു. തലകീഴായി മറിഞ്ഞ ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us