കൊല്ലത്ത് ഉത്സവത്തിനിടെ വനിതാ എസ്.ഐ ഉള്‍പ്പെടെയുള്ള  പോലീസ് സംഘത്തെ ആക്രമിച്ച മൂന്നുപേര്‍ പിടിയില്‍

അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു ആക്രമണം.  

New Update
4535353

കൊല്ലം: കൊല്ലം ചിതറയില്‍ വനിത എസ്.ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിച്ച മൂന്നുപേര്‍ പിടിയില്‍. വെങ്ങോല സ്വദേശികളായ സജിമോന്‍, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്.  അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു ആക്രമണം.  

Advertisment

ഇന്നലെ രാത്രി പത്തിനായിരുന്നു സംഭവം. പോലീസ് വാഹനത്തിന് മുന്നില്‍ നൃത്തം ചെയ്ത പ്രതികള്‍ വാഹനം തടഞ്ഞ് മാര്‍ഗതടസം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ വനിത എസ്ഐയെ തടഞ്ഞുവെച്ച് സംഘം ചുറ്റുംകൂടി നൃത്തം ചെയ്തു.

വനിതാ എസ്ഐ ഉപദ്രവിച്ചതിനും ജീപ്പിന് കേടുപാടുകള്‍ വരുത്തിയതിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തി. 
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റുള്ളവര്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.

Advertisment