തൃക്കന്നപ്പുഴയില്‍ മധ്യവയസ്‌കന്റെ അജ്ഞാത മൃതദേഹം കടല്‍ത്തീരത്ത് അടിഞ്ഞു

നങ്ങ്യാര്‍കുളങ്ങര സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം

New Update
5464646333

തൃക്കന്നപ്പുഴ: മധ്യവയസ്‌കന്റെ അജ്ഞാത മൃതദേഹം കടല്‍ത്തീരത്ത് അടിഞ്ഞ നിലയില്‍. മരിച്ചത് നങ്ങ്യാര്‍കുളങ്ങര സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം. ഇയാളുടെതാണെന്ന് കരുതുന്ന കാര്‍ തീരത്തു നിന്നും കണ്ടെത്തി. എന്നാല്‍, കാറിന്റെ ഉടമ ചിങ്ങോലി സ്വദേശിയാണെന്ന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് വ്യക്തമായത്. 

Advertisment

തൃക്കുന്നപ്പുഴ മധുക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് തീരത്തോട് ചേര്‍ന്നാണ് മൃതദേഹം കണ്ടത്. ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ട മത്സ്യത്തൊഴിലാളികളാണ് കരയിലേക്ക് വലിച്ചു കയറ്റിയത്.  കോസ്റ്റല്‍ പോലീസ് കേസെടുത്തു. 

Advertisment