അടിമാലിയില്‍ വീടിനുള്ളില്‍ കഴുത്തിന് മുറിവേറ്റ  നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു; ദുരൂഹത

കഴുത്ത് മുറിഞ്ഞ് വീട്ടില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിക്കുകയായിരുന്നു.

New Update
434233424

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ വീടിനുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു
സൗത്ത് കൊമ്പൊടിഞ്ഞാനില്‍ പടികപള്ളിയില്‍ വാവച്ച(25)നാണ് മരിച്ചത്. കഴുത്ത് മുറിഞ്ഞ് വീട്ടില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിക്കുകയായിരുന്നു.

Advertisment

അതേസമയം, കഴുത്തിന് എങ്ങനെ മുറിവേറ്റു എന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.