ഇടുക്കി: ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിത മരിച്ചനിലയില്‍. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ 11നാണ് 17കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ മാതാവ് കാണുന്നത്. ഉടന്‍തന്നെ വീട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കട്ടപ്പന പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. രണ്ടുവര്‍ഷം മുമ്പാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. കേസ് നടന്നുവരുന്നതിനിടെയാണ് മരണം.