സംസ്ഥാനത്ത് കോഴി ഇറച്ചിക്ക് റെക്കോര്‍ഡ് വില; ഒരാഴ്ചയ്ക്കിടെ 80 രൂപയുടെ വര്‍ധന

ഫാമുകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. 

New Update
53535353

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴി ഇറച്ചി വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി. 
ഒരു കിലോ കോഴിക്ക് 190 രൂപ നല്‍കണം. 80 രൂപയാണ് ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത്. ഫാമുകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. 

Advertisment

റംസാന്‍, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വര്‍ധിക്കാനാണ് സാധ്യത. വില വര്‍ധന സാധാരണക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതും ഉത്പാദനത്തിലുണ്ടായ അധിക ചെലവുകളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്നും വ്യാപാരികള്‍ പറയുന്നു.

Advertisment