Advertisment

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മരുന്ന് വില്‍പ്പന; കുന്ദമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ നിന്ന് എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കുന്ദമംഗലം ടൗണിലെ കെജിഎം കോംപ്ലക്‌സിലെ ആറാം നമ്പര്‍ മുറിയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.

New Update
43434343434

കോഴിക്കോട്: കുന്ദമംഗലത്തെ സ്വകാര്യ ലോഡ്ജ് മുറിയില്‍ നിന്നും എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പാലക്കോട്ട് വയല്‍ ഐ.എം.ജി താഴം അതുല്‍ പി.പി, മുണ്ടിക്കല്‍ താഴം സ്വദേശി ഷാഹുല്‍ ഹമീദ് പി.കെ. എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡാന്‍സാഫ് സ്‌കോഡും കുന്ദമംഗലം പോലീസും ചേര്‍ന്ന് പിടികൂടിയത്. കുന്ദമംഗലം ടൗണിലെ കെജിഎം കോംപ്ലക്‌സിലെ ആറാം നമ്പര്‍ മുറിയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.

Advertisment

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്. യുവാക്കള്‍ ലോഡ്ജില്‍ മുറിയെടുത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ടര്‍ഫ്, മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ചില്ലറ വില്പന നടത്തുന്നുവെന്ന് ഡാന്‍സാഫ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. 
ബംഗളുരുവില്‍ നിന്നും എം.ഡി.എം.എ. എത്തിച്ച് ചില്ലറ വില്‍പ്പന നടത്തുന്നവരില്‍ പ്രധാനികളാണ് ഇരുവരും. 

പലതവണയായി ഡാന്‍സാഫ് സംഘത്തിനെ വെട്ടിച്ചു കടന്നു കളഞ്ഞ പ്രതികളെ ഇത്തവണ വളരെ തന്ത്രപരമായാണ് പോലീസ് വലയിലാക്കിയത്. പിടിച്ചെടുത്ത മയക്കുമരുന്ന് ബംഗളുരുവില്‍ നിന്നുമാണ് എത്തിച്ചതെന്നും യുവാക്കള്‍ ലഹരിവില്‍പ്പന സംഘത്തിലെ സ്ഥിരം കണ്ണികളാണെന്നും പോലീസ് പറഞ്ഞു.

Advertisment