/sathyam/media/media_files/yCU4POT7HCthEHJ3kD3Z.jpg)
കൂത്തുപറമ്പ്: സ്വര്‍ണ വ്യാപാരികളെ നിര്‍മലഗിരിയില്‍വെച്ച് തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുല്‍പള്ളി കല്ലേരിക്കരയിലെ സുജിത്തി(29)നെയാണ് മുത്തങ്ങയില്‍നിന്ന് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.
കുറ്റ്യാടി കേന്ദ്രീകരിച്ച് പഴയ സ്വര്‍ണം വാങ്ങി വില്‍പന നടത്തുന്ന മഹാരാഷ്ട്ര സാംഗ്‌ളി സ്വദേശികളായ സന്തോഷ് മിശ്ര, അമല്‍ സാഗര്‍ എന്നിവരെയാണ് തട്ടിക്കൊണ്ട് പോയത്. 50 ലക്ഷം രൂപ കവര്‍ന്നെന്നാണ് വ്യാപാരികളുടെ പരാതി.
ജൂലൈ 27ന് രാത്രിയായിരുന്നു സംഭവം. കാറില്‍ വരുകയായിരുന്ന വ്യാപാരികളെ പിന്തുടര്‍ന്നെത്തിയ കവര്‍ച്ചസംഘം നിര്‍മലഗിരി വളവില്‍ എത്തിയപ്പോള്‍ കാര്‍ തടഞ്ഞ് മറ്റൊരു കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഭീഷണിപ്പെടുത്തി പണം കവര്‍ന്ന ശേഷം വ്യാപാരികളെ വഴിയില്‍ ഇറക്കിവിട്ട് സംഘം രക്ഷപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കോടിയിലേറെ രൂപ നഷ്ടപ്പെട്ടതായാണ് വിവരം. പ്രതിയെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us