ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ നിലക്കടല

പ്രമേഹമുള്ളവര്‍ക്ക് ഇത് ഒരു മികച്ച ലഘുഭക്ഷണമാണ്. 

New Update
OIP (10)

നിലക്കടല ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുടെ കലവറയാണ് നിലക്കടല. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

Advertisment

നിലക്കടലയില്‍ അടങ്ങിയിട്ടുള്ള മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.

നിലക്കടലയുടെ ഗ്ലൈസെമിക് ഇന്‍ഡെക്‌സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് ഇത് ഒരു മികച്ച ലഘുഭക്ഷണമാണ്. നിലക്കടലയില്‍ നാരുകളും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

Advertisment