/sathyam/media/media_files/2025/10/28/b88b492b-8d32-425b-8a97-fd7c587d2167-2025-10-28-17-29-33.jpg)
ആടലോടകം ഇലയുടെ നീര് ചെറുചൂടാക്കി സേവിച്ചാല്‍ ശ്വാസകോശരോഗങ്ങളും പനിയും മാറും. ഛര്‍ദ്ദി, കാസം, രക്തപിത്തം, ചുമ, തുമ്മല്‍, കഫക്കെട്ട് എന്നിവയ്ക്കും ശ്വാസംമുട്ടല്‍, ആസ്തമ, രക്തംതുപ്പല്‍, പനി, ഛര്‍ദി, കഫപിത്ത ദോഷങ്ങള്‍, വായുക്ഷോഭം, വയറുവേദന എന്നിവയെ ശമിപ്പിക്കാനാണ് ആടലോടകം പ്രധാനമായും ഉപയോഗിക്കുന്നത്.
ഇല, പൂവ്, വേര് എന്നിവ ഔഷധഗുണമുള്ള ഭാഗങ്ങളാണ്. ചുമ, തുമ്മല്‍, കഫക്കെട്ട് ശ്വാസംമുട്ടല്‍, ആസ്തമ എന്നിവക്കും രക്തം തുപ്പല്‍, പനി, ഛര്‍ദി, കഫപിത്ത ദോഷങ്ങള്‍, വായുക്ഷോഭം, വയറുവേദന എന്നിവയെ ശമിപ്പിക്കാനാണ് ആടലോടകം പ്രധാനമായും ഉപയോഗിക്കുന്നത്.
ഇതിന്റെ വേര് കഷായം വെച്ചുകുടിച്ചാല്‍ കൈകാലുകള്‍ ചുട്ടുനീറുന്നത് മാറും. ക്ഷയത്തിനും, ബുദ്ധിശക്തിക്കും, രക്തപിത്തത്തിനും നല്ല പ്രതിവിധിയാണ്. ഇലയുടെ നീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ, ശ്വാസതടസ്സം എന്നിവ ശമിക്കും. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ആസ്തമയ്ക്ക് ശമനം കിട്ടും. ആടലോടക നീരും ജീരകവും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ കഫക്കെട്ട്, ചുമ എന്നിവ ശമിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us