അനധികൃതമായി ഹാജര്‍ വെട്ടിക്കുറച്ചെന്ന് ആരോപണം; പത്തനംതിട്ട ലോ കോളേജില്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണിയുമായി വിദ്യാര്‍ഥി

മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി അശ്വിനാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.

New Update
24242

പത്തനംതിട്ട: അനധികൃതമായി ഹാജര്‍ വെട്ടിക്കുറച്ചെന്ന് ആരോപിച്ച് മൗണ്ട് സിയോണ്‍ ലോ കോളേജില്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി വിദ്യാര്‍ഥി. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി അശ്വിനാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.

Advertisment

കോളേജ് അധികൃതര്‍ അനധികൃതമായി ഹാജര്‍ വെട്ടിക്കുറച്ചെന്നാണ് അശ്വിന്റെ പരാതി. പോലീസ് സ്ഥലത്തെത്തി. 

''അശ്വിന്‍ അടക്കമുളള വിദ്യാര്‍ഥികളെ ഡിറ്റന്‍ഷന്‍ ചെയ്യുകയുണ്ടായി. വിദ്യാര്‍ഥികളുടെ ഹാജരുകളില്‍ ക്രമക്കേട് വരുത്തി യൂണിവേഴ്‌സിറ്റി വഴി ഡിറ്റന്‍ഷന്‍ നടത്തിയതെന്ന് തെളിഞ്ഞതാണ്. എന്നിട്ടും വിദ്യാര്‍ഥികള്‍ക്ക് കോളേജില്‍ തിരികെ വരാന്‍ പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയില്ല. അതില്‍ ആശങ്കയുളളതുകൊണ്ടാണ് അശ്വിന്‍ ആത്മഹത്യാഭീഷണി മുഴക്കുന്നത്...''- വിദ്യാര്‍ഥി പ്രതിനിധി പറഞ്ഞു.

 

Advertisment