Advertisment

മൂലമറ്റത്ത് ബൈക്കപകടത്തില്‍  യുവാവിന് ദാരുണാന്ത്യം

കുടയത്തൂര്‍ മുതിയമല മഴുവഞ്ചേരി അനീഷാ(39)ണ് മരിച്ചത്. 

New Update
87888

മൂലമറ്റം: ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. കുടയത്തൂര്‍ മുതിയമല മഴുവഞ്ചേരി അനീഷാ(39)ണ് മരിച്ചത്. 

വെള്ളിയാഴ്ച വൈകിട്ട് എട്ടിന് മൂലമറ്റത്ത് കടയില്‍ പോയി സാധനങ്ങളും വാങ്ങി തിരികെ വരുമ്പോള്‍ അറക്കുളം ആശുപത്രിപടിക്ക് സമീപത്തുവച്ച് നിയന്ത്രണംവിട്ട് റോഡ് സൈഡിലെ കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു. 

ഉടന്‍ തന്നെ നാട്ടുകാര്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോളീഷിംഗ് തൊഴിലാളിയാണ് അനീഷ്. ഭാര്യ: നിഷ പാലാ പൂവരണി. മകന്‍: ആരുഷ്. സംസ്‌കാരം പിന്നീട്.

Advertisment