/sathyam/media/media_files/ee5KfPxi0JM9vlruWlU3.jpg)
കണ്ണൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സിനിമാ മേഖല ശുദ്ധീകരിക്കാന്‍ സിനിമയില്‍ തന്നെയുള്ളവര്‍ മുന്‍കയ്യെടുക്കണമെന്നും കെ.കെ. ശൈലജ എം.എല്‍.എ.
സിനിമാ മേഖലയില്‍ മാത്രമല്ല സമൂഹം തന്നെ പുരുഷ മേധാവിത്വമുള്ളതാണ്. തൊഴിലിടങ്ങളില്‍ പലയിടത്തും ഇതു നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുണ്ടാക്കുന്നതിനായി കംപ്ലെയ്മെന്റ് സെല്ലുകള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
എന്നാല്‍ എല്ലാവരെയും അടച്ചാക്ഷേപിക്കാന്‍ കഴിയില്ല ഇതിനകത്ത് നല്ല മനുഷ്യരും ചീത്ത മനുഷ്യരുമുണ്ടാകാം എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. എന്നാല്‍ ഇതിനകത്ത് എല്ലാവരും ഇടപെടണം. സിനിമാ മേഖലയിലുള്ളവരും സര്‍ക്കാരും പൊതു സമൂഹവും ഈ കാര്യത്തില്‍ ഇടപെടണം.
സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അരാജകത്വം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കും. രഹസ്യമൊഴിയില്‍ പറയുന്ന പേരുകള്‍ പുറത്ത് വിടാമോയെന്ന് നിയമപരമായി പരിശോധിക്കണം. റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് മനഃപൂര്‍വ്വം വൈകിപ്പിച്ചിട്ടില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us