കൊല്ലം: കൊല്ലം അഞ്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം. അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സഹപാഠിയെ തല്ലിചതച്ചത്.
ഇന്നലെ വൈകിട്ട് സ്‌കൂളിന് സമീപത്തുവച്ചായിരുന്നു സംഭവം. അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും മറ്റൊരാള്‍ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യം പ്രചരിച്ചതോടെയാണ് മര്‍ദ്ദന വിവരം പുറത്തറിഞ്ഞത്. പരിക്കേറ്റ വിദ്യാര്‍ത്ഥി അഞ്ചലിലെ ആശുപത്രിയില്‍ ചികിത്സതേടി. കുട്ടിയുടെ മാതാപിതാക്കള്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്‍കി.