സ്‌കൂട്ടര്‍ പണയം വച്ചതിനെച്ചൊല്ലി തര്‍ക്കം;  ഭാര്യയെ ക്രൂരമായി മര്‍ദിച്ച്  പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

പ്രതിയുടെ അതിക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ച് സജീനയുടെ ശരീരത്തിന്റെ ഒരുവശം തളര്‍ന്നുപോയിരുന്നു.

New Update
67777

കരുനാഗപ്പള്ളി: ഭാര്യയെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. തഴവ കടത്തൂര്‍ കളീക്കല്‍വീട്ടില്‍ നൗഷാദാ(46)ണ്  പിടിയിലായത്. നൗഷാദിന്റെ പേരില്‍ ഭാര്യ സജീന വാങ്ങിയ സ്‌കൂട്ടര്‍ ഇയാള്‍ ചോദിക്കാതെ സുഹൃത്തിന് പണയംവച്ചതിനെചൊല്ലി ഇവര്‍ തമ്മിലുണ്ടായ തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.

Advertisment

തുടര്‍ന്ന് ഇയാള്‍ വെട്ടുകത്തി കൊണ്ട് മര്‍ദ്ദിക്കുകയും തല പിടിച്ച് ശക്തിയായി ഭിത്തിയില്‍ ഇടിക്കുകയും ചെയ്തു. സജീനയെ ഇയാള്‍ നിരന്തരം ഉപദ്രവിക്കുമായിരുന്നു. 2022 നവംബറില്‍ പ്രതിയുടെ അതിക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ച് സജീനയുടെ ശരീരത്തിന്റെ ഒരുവശം തളര്‍ന്നുപോയിരുന്നു. ഇതിന്റെ തുടര്‍ ചികിത്സകള്‍ നടന്നുവരുന്നതിനിടെയാണ് ഇയാള്‍ വീണ്ടും ഉപദ്രവിച്ചത്. 

സജീന പരാതി നല്‍കിയതിനെത്തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷിഹാസ്, ഷമീര്‍, ഷാജിമോന്‍, എ.എസ്.ഐ റജീന, എസ്.സി.പി.ഒമാരായ ഹാഷിം, ബഷീര്‍ഖാന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisment