മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിന്റെ വൈരാഗ്യം; യുവതിയെ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയ സിഐക്കെതിരേ കേസ്

നാദാപുരം കണ്‍ട്രോള്‍ റൂം സിഐ സ്മിതേഷിനെതിരെയാണ് കേസെടുത്തത്. 

New Update
424242

കോഴിക്കോട്: വടകരയില്‍ യുവതിയെ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയ സിഐക്കെതിരേ കേസെടുത്തു. നാദാപുരം കണ്‍ട്രോള്‍ റൂം സിഐ സ്മിതേഷിനെതിരെയാണ് കേസെടുത്തത്. 

Advertisment

യുവതിയും സിഐയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. പിന്നീട് സിഐയുടെ മൊബൈല്‍ നമ്പര്‍ യുവതി ബ്ലോക്ക് ചെയ്തു. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യത്തില്‍ സി.ഐ. വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയായിരുന്നു.

Advertisment