Advertisment

ലോഡ്ജ് മുറികള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന; കൊച്ചിയില്‍ യുവാവും യുവതിയും പിടിയില്‍

തൃശൂര്‍ അരിപ്പാലം സ്വദേശി ആന്റണി സെല്‍വന്‍ (28) ഇരിങ്ങാലക്കുട സ്വദേശി എം.യു. അമീഷ(23) എന്നിവരാണ് പിടിയിലായത്.

New Update
53535353

കൊച്ചി: ലോഡ്ജ് മുറികള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയ കേസില്‍ യുവാവും യുവതിയും പിടിയില്‍. തൃശൂര്‍ അരിപ്പാലം സ്വദേശി ആന്റണി സെല്‍വന്‍ (28) ഇരിങ്ങാലക്കുട സ്വദേശി എം.യു. അമീഷ(23) എന്നിവരാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 74 ഗ്രാം എം.ഡി.എം.എ. പിടികൂടി.

Advertisment

കുന്നുംപുറം അമൃതാ ഹോസ്പിറ്റല്‍ റോഡിലെ ലോഡ്ജ് മുറികള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. 

കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ കെ.എസ്. സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും ചേരാനല്ലൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment