വളപട്ടണത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന്  പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

New Update
46

കണ്ണൂര്‍: വളപട്ടണത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവര്‍ന്നു. ചിറക്കല്‍ കുമ്മോത്ത് മുച്ചിലോട്ട് കാവിന് സമീപം സുജാത ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സി.പി. ഷീബയുടെ എട്ടു പവന്റെ ആഭരണങ്ങളും 3000 രൂപയുമാണ് കവര്‍ന്നത്.

Advertisment

ഇന്നലെ രാവിലെ പുറത്തു പോയ വീട്ടുകാര്‍ വൈകുന്നേരം  തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരമറിയുന്നത്.  കിടപ്പുമുറിയിലെ മേശയ്ക്കുള്ളില്‍  സൂക്ഷിച്ച സ്വര്‍ണ വളകള്‍, മാല, ലോക്കറ്റ്, ഉറുക്ക് എന്നിവ ഉള്‍പ്പെടെ നാല് ലക്ഷത്തിന്റെ ആഭരണങ്ങള്‍ നഷ്ടമായി. തുടര്‍ന്ന് വളപട്ടണം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment