ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന്റെ ഡോറില്‍ നിന്നും വീണു; ഗുരുതര പരിക്കേറ്റ കണ്ടക്ടര്‍ മരിച്ചു

കൊളത്തൂര്‍ സ്വദേശി മന്‍സൂറാ(30)ണ് മരിച്ചത്.

New Update
53535535

കോട്ടക്കല്‍: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന്റെ ഡോറില്‍ നിന്നും വീണ ഗുരുതര പരിക്കേറ്റ കണ്ടക്ടര്‍ മരിച്ചു. കൊളത്തൂര്‍ സ്വദേശി മന്‍സൂറാ(30)ണ് മരിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ  ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

Advertisment

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ദേശീയപാതയില്‍ ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിലായിരുന്നു അപകടം. കോട്ടക്കല്‍ നിന്നും വളാഞ്ചേരിയിലേക്ക് പോകുകയായിരുന്ന അറഫ ബസില്‍ നിന്നും മന്‍സൂര്‍ വീഴുകയായിരുന്നു.

Advertisment