അഞ്ചല്‍ രാമഭദ്രന്‍ വധക്കേസ്: 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉള്‍പ്പെടെ  നാലു പ്രതികളെ  വെറുതെവിട്ടു

കേസില്‍ ഈ മാസം 30ന് ശിക്ഷ വിധിക്കും. 

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
5355

കൊല്ലം: അഞ്ചല്‍ രാമഭദ്രന്‍ വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ. കോടതിയുടേതാണ് കണ്ടെത്തല്‍. കേസില്‍ ഈ മാസം 30ന് ശിക്ഷ വിധിക്കും. 

Advertisment

സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹന്‍ ഉള്‍പ്പെടെ നാലു പ്രതികളെ കോടതി വെറുതെ വിട്ടു. 19 പ്രതികള്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ഒരു പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു.

 വെറുതെ വിട്ട കൊല്ലം ജില്ലാ കമ്മറ്റി മെമ്പറും കേരള കശുവണ്ടി വികസന കോർപറേഷൻ ചെയർമാനും ആയ ജയമോഹന് വേണ്ടി സീനിയർ  അഡ്വ സി എസ് അജയനും അഡ്വ. അഖിൽ വിജയും ഹാജരായി.

ഐ.എന്‍.ടി.യു.സി. ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാമഭദ്രനെ വീട്ടിനുള്ളില്‍ കയറി സി.പി.എം. പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. 

2010 ഏപ്രില്‍ 10നാണ് സംഭവം. മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സി.പി.എം. പ്രവര്‍ത്തകര്‍ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. 

ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെ  അന്വേഷണം സി.ബി.ഐക്ക് കൈമാറുകയായിരുന്നു.

Advertisment