മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ കൊലപ്പെടുത്തി; മകന് ജീവപര്യന്തം കഠിന തടവ്

തലവൂര്‍ അരിങ്ങട സ്വദേശി ജോമോനാ(30)ണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

New Update
535353

കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവ്. തലവൂര്‍ അരിങ്ങട സ്വദേശി ജോമോനാ(30)ണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

Advertisment

2023 ജൂലൈയിലാണ് മിനി എന്ന വീട്ടമ്മയെ മകന്‍ കുത്തിക്കൊലപ്പെടുത്തിയത്. മിനിയെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ കൊണ്ടുവന്നിരുന്നു. വീണ്ടും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ കൊണ്ടുപോകുന്നെന്ന് പറഞ്ഞ് ജോമോന്‍ ബൈക്കില്‍ കൊണ്ടുപോയി. തുടര്‍ന്ന് ചെങ്ങമനാട് ജങ്ഷനില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 

കൊലപാതകശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ജോമോനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കൊട്ടാരക്കര പോലീസാണ് കേസ് അന്വേഷിച്ചത്. 

Advertisment