Advertisment

ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച്  കാമുകനോടൊപ്പം തമിഴ്‌നാട്ടിലേക്ക് മുങ്ങി;  രണ്ടുപേരും അറസ്റ്റില്‍

ആനക്കാംപൊയില്‍ സ്വദേശിനി ജിനു കല്ലടയില്‍, കാമുകന്‍ കോടഞ്ചേരി കണ്ണോത്ത് സ്വദേശി ടോം ബി. ടോംസി ചീരാങ്കുഴി എന്നിവരാണ്  പിടിയിലായത്.

New Update
324555

കോഴിക്കോട്: ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മ അറസ്റ്റില്‍.

ആനക്കാംപൊയില്‍ സ്വദേശിനി ജിനു കല്ലടയില്‍, കാമുകന്‍ കോടഞ്ചേരി കണ്ണോത്ത് സ്വദേശി ടോം ബി. ടോംസി ചീരാങ്കുഴി എന്നിവരാണ്  പിടിയിലായത്.

Advertisment

പത്തും പതിനാലും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് ജിനു നാടു വിട്ടത്. ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ടോമിനൊപ്പമാണ് ജിനു പോയതെന്ന് മനസിലായി. ഇതിനിടെ ടോമിനെ കാണാനില്ലെന്ന് കാണിച്ച് പിതാവും കോടഞ്ചേരി പോലീസില്‍ പരാതി നല്‍കി. ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച പോലീസ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. 

തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വച്ചാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. ഇരുവര്‍ക്കുമെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരവും ഐ.പി.സി. 317 പ്രകരാവും കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Advertisment