തിരുവനന്തപുരം: നഗരൂരില്‍ ഡി.വൈ.എഫ.ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സതേടി.
നഗരൂര്‍ ആലിന്റെമൂട്ടില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.