നാരുകള്‍ ധാരാളം; ശരീരഭാരം കുറയ്ക്കാന്‍ ചാമ്പയ്ക്ക

വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

New Update
a91fbb58-548a-4fd6-a7fd-3f697a729bfb (1)

ചാമ്പയ്ക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. ഇതില്‍ ഏകദേശം 90% വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ആവശ്യമായ ജലാംശം നല്‍കുകയും ചൂടുകാലത്ത് ശരീരത്തിലെ ചൂട് കുറയ്ക്കുകയും ചെയ്യുന്നു. 

Advertisment

നാരുകള്‍ ധാരാളമുള്ളതുകൊണ്ട് ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. വിറ്റാമിന്‍ സി, മറ്റ് വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. 

വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ഇതിനുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ചാമ്പയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. 

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ചുമയും കുറയ്ക്കാന്‍ സഹായിക്കും. കണ്ണിലെ സമ്മര്‍ദ്ദം കുറയ്ക്കാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. 

Advertisment