ആലപ്പുഴയില്‍ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ മുഹമ്മ സ്വദേശി വിവേക് കൃഷ്ണയാണ് മരിച്ചത്.

New Update
454

ആലപ്പുഴ: ഫാത്തിമ മാതാ കോളേജിന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി വിവേക് കൃഷ്ണയാണ് മരിച്ചത്. പരിക്കേറ്റ തങ്കശേരി സ്വദേശി വിരാജിത് മനോജിനെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

യുവാവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലേക്ക് പോകും വഴിയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ടി.കെ.എം. എന്‍ജിനിയറിങ് കോളേജിലെ മെക്കാനിക്കല്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് വിവേക്. 

Advertisment