എസ്.എഫ്.ഐ. തുടരുന്നത് പ്രാകൃതസംസ്‌കാരമാണ്, പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ത്ഥമറിയില്ല, അതവരെ പഠിപ്പിച്ചില്ലെങ്കില്‍ എസ്.എഫ്.ഐ.  ഇടതുപക്ഷത്തിന് ഒരു ബാധ്യതയായിട്ട് മാറും: ബിനോയ് വിശ്വം

പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് അവരുടെ രാഷ്ട്രീയത്തിന്റെ ആശയത്തിന്റെ ആഴമറിയില്ല

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
6466

ആലപ്പുഴ: എസ്.എഫ്.ഐയെ വിമര്‍ശിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. എസ്.എഫ്.ഐ. തുടരുന്നത് പ്രാകൃതസംസ്‌കാരമാണ്. അവരെ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  

Advertisment

എസ്.എഫ്.ഐ. ആ രീതി തിരുത്തണം. തിരുത്തിയേ തീരൂ. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലി അല്ലത്. വളരെ പ്രാകൃതമായിട്ടുള്ള സംസ്‌കാരത്തിന്റെ ഭാഗമാണ്. പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ത്ഥമറിയില്ല. 

പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് അവരുടെ രാഷ്ട്രീയത്തിന്റെ ആശയത്തിന്റെ ആഴമറിയില്ല. പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് പുതിയ ലോകത്തിനുമുന്നിലുള്ള ഇടുതപക്ഷത്തിന്റെ ഘടനയെപ്പറ്റി അറിയില്ല. അത് അവരെ പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കില്‍ എസ്.എഫ്.ഐ.  ഇടതുപക്ഷത്തിന് ഒരു ബാധ്യതയായിട്ട് മാറുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

Advertisment