Advertisment

പോത്തന്‍കോട് പത്താം ക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് സഹപാഠികള്‍

മര്‍ദ്ദിച്ച വിവരം പുറത്ത് പറഞ്ഞാല്‍ വീണ്ടും മര്‍ദ്ദിക്കുമെന്ന് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയെന്നും അമ്മ പറഞ്ഞു.

New Update
45777777

തിരുവനന്തപുരം: പോത്തന്‍കോട് പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം. മൂന്ന് സഹപാഠികളാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. ജനുവരി 13നാണ് സംഭവം. മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവരം വീട്ടുകാര്‍ അറിയുന്നത്. മര്‍ദ്ദിച്ച വിവരം പുറത്ത് പറഞ്ഞാല്‍ വീണ്ടും മര്‍ദ്ദിക്കുമെന്ന് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയെന്നും അമ്മ പറഞ്ഞു.

Advertisment

ട്യൂഷന്‍ സെന്ററില്‍ നിന്ന് തിരിച്ചുവരുമ്പോഴായിരുന്നു വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിന്റെ വീഡിയോ വിദ്യാര്‍ത്ഥിയുടെ അമ്മയ്ക്ക് സുഹൃത്ത് അയച്ചു കൊടുക്കുകയായിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മാതാവ് ബിന്ദു പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി.

Advertisment