/sathyam/media/media_files/uN1e5L4hFt4HgiUvgVAW.jpg)
കൊല്ലം: കൊല്ലം ജില്ലയില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണ പദ്ധതിയായ ഹൃദയസ്പര്‍ശം. 2555 ദിവസങ്ങള്‍ കൊണ്ട് 54 ലക്ഷം പൊതിച്ചോറുകള്‍ വിതരണം ചെയ്‌തെന്ന് ഡി.വൈ.എഫ്.ഐ. ദിവസം ശരാശരി 2000 പൊതിച്ചോര്‍ എന്ന നിലയില്‍ വിതരണം ചെയ്യാന്‍ സാധിച്ചെന്നും ഏഴ് വര്‍ഷമായി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോറുകള്‍ വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ. എന്ന നാലക്ഷരം ഈ നാടിന്റെ സ്നേഹമായി മാറിയെന്നും ചിന്ത ജെറോം പറഞ്ഞു.
ജില്ലാ ആശുപത്രിയിലേക്ക് പൊതിച്ചോര്‍ എന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തുമ്പോള്‍, കുടുംബാംഗങ്ങള്‍ ജാതിയോ മതമോ കക്ഷിരാഷ്ട്രീയമോ ഒന്നും നോക്കാതെ ആവശ്യപ്പെടുന്നതിലും കൂടുതല്‍ പൊതിച്ചോറുകള്‍ തയ്യാറാക്കി കാത്തിരിക്കാറുണ്ട്.
ഡി.വൈ.എഫ്.ഐയുടെ മാതൃകാപരമായ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഏറ്റവും മികച്ച അടയാളപ്പെടുത്തലായി പൊതിച്ചോര്‍ വിതരണം മാറി. എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്മാര്‍ പോലും ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണം നോക്കൂ. അതുകണ്ട് പഠിക്കൂ എന്ന് യുവജന പ്രവര്‍ത്തകരോട് പറയാറുണ്ട്. വിനയത്തോടെ ഡി.വൈ.എഫ്.ഐ. ഈ സ്നേഹം ഏറ്റുവാങ്ങുന്നു.
രോഗികള്‍ക്ക് രക്തം ആവശ്യം വരുമ്പോള്‍ ഓടിയെത്തിയും ആംബുലന്‍സ് എത്തിച്ചും ഡി.വൈ.എഫ്.ഐ. രോഗികള്‍ക്കൊപ്പമുണ്ട്. മറ്റൊന്നും ആഗ്രഹിച്ചല്ല ഇതെല്ലാം ചെയ്യുന്നത്. നിങ്ങളുടെ പുഞ്ചിരി മാത്രം മതി. കഴിഞ്ഞ ഏഴ് വര്‍ഷമായി അത് ആവോളം ലഭിച്ചിട്ടുണ്ടെന്നും ചിന്തജെറോം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us