New Update
/sathyam/media/media_files/k58AOxsLR5Q1Yj8Ac0ub.jpg)
കൊല്ലം: അയല്‍വാസിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കാപ്പാ പ്രതിയെ പോലീസ് പിടികൂടി. മയ്യനാട് മുക്കം ചങ്ങാട്ടുവീട്ടില്‍ ഷാജുവാണ് പിടിയിലായത്. ഇയാളുടെ അയല്‍വാസിയായ സുനിലിന്റെ വീടിനു മുകളിലേക്ക് ചാഞ്ഞുവളര്‍ന്ന മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിന് സുനില്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു.
Advertisment
ഈ വിരോധത്തിലാണ് കഴിഞ്ഞദിവസം വെളുപ്പിന് മട്ടുപ്പാവിനു മുകളില്‍ ഉറങ്ങിക്കിടന്ന സുനിലിനെ ഇയാള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. അസഭ്യംവിളിച്ചുകൊണ്ട് വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിനുനേരേ വെട്ടുകയായിരുന്നു.
ഒഴിഞ്ഞതിനാല്‍ വെട്ട് കാലില്‍ക്കൊണ്ട് ആഴത്തില്‍ മുറിവേറ്റു. ഷാജു കഴിഞ്ഞവര്‍ഷം കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞശേഷം 2023 മേയ് 25നാണ് പുറത്തിറങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us