സ്‌കൂട്ടറില്‍ കറങ്ങി നടന്ന് മാല മോഷണം; ദമ്പതികള്‍ പിടിയില്‍

സ്വര്‍ണത്താലി അടങ്ങിയ മാലയാണ് പ്രതികള്‍ പൊട്ടിച്ചെടുത്തത്.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
577777

കൊല്ലം: സ്‌കൂട്ടറില്‍ കറങ്ങി മാല മോഷ്ടിക്കുന്ന ദമ്പതികള്‍ പിടിയില്‍. 
കുപ്പണ വയലില്‍ വീട്ടില്‍ ജീവന്‍ (20), ഭാര്യ തൃക്കടവൂര്‍ കുരീപ്പുഴ ലത ഭവനില്‍ അഞ്ജന (18) എന്നിവരാണ് പിടിയിലായത്.

Advertisment

വെള്ളിയാഴ്ച രാത്രി 7.40ന് കാവനാട്-കുരീപ്പുഴ പാലത്തിലൂടെ സ്‌കൂട്ടറില്‍ വരുകയായിരുന്ന തേവലക്കര സ്വദേശിനി അമ്മുവിന്റെ ഒരു പവന്‍ വരുന്ന സ്വര്‍ണത്താലി അടങ്ങിയ മാലയാണ് പ്രതികള്‍ പൊട്ടിച്ചെടുത്തത്.

അമ്മുവില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും സി.സി.ടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതികളെ അഞ്ചാലുംമൂട് കരുവയിലുള്ള വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ അനുപിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ആശ, അനില്‍, എ.എസ്.ഐ ജയകുമാരി, എസ്.സി.പി.ഒ. അബു താഹിര്‍, സി.പി.ഒ. അനില്‍കുമാര്‍, അഞ്ചാലുംമൂട് എസ്.ഐ ഗിരീഷ്, എസ്.സി.പി.ഒ. മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisment