വിദ്യാര്‍ത്ഥിനിയുടെ തലയ്ക്കടിച്ച് വീഴ്ത്തി  ആഭരണം കവര്‍ന്നെന്ന പരാതി വ്യാജം

കാട്ടാരക്കര ഗവ.ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയുടേതായിരുന്നു പരാതി.

New Update
56767777

കൊല്ലം:  കൊട്ടാരക്കരയില്‍ വിദ്യാര്‍ത്ഥിനിയുടെ തലയ്ക്കടിച്ച് വീഴ്ത്തി ശേഷം അക്രമികള്‍ ആഭരണം കവര്‍ന്നെ പരാതി വ്യാജം. വീട്ടില്‍ നിന്ന് പരിഗണനയും സ്‌നേഹവും കിട്ടാത്തതിലുണ്ടായ മനോവിഷമത്തെ ത്തുടര്‍ന്നാണ് കുട്ടി വ്യാജ പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

Advertisment

കുട്ടിക്ക് പരിക്കേറ്റിട്ടില്ലെന്നും കമ്മല്‍ കാണാതായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കമ്മല്‍ കണ്ടെത്താന്‍ ശ്രമം നടത്തുകയാണെന്നും പോലീസ് അറിയിച്ചു. 

ഇന്ന് രാവിലെയാണ് ട്യൂഷന് പോകും വഴി അക്രമികള്‍ തലയ്ക്കടിച്ച് വീഴ്ത്തി കമ്മല്‍ കവര്‍ന്നെന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. കാട്ടാരക്കര ഗവ.ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയുടേതായിരുന്നു പരാതി. രണ്ട് കമ്മലും അക്രമികള്‍ കവര്‍ന്നു എന്നായിരുന്നു പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞത്.

Advertisment