കൊല്ലം കുണ്ടറയില്‍ സ്ത്രീ വീടിനുള്ളില്‍ മരിച്ച നിലയില്‍, പിതാവ് പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയില്‍; മകന്‍ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് സംശയം

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
63463

കൊല്ലം: കുണ്ടറയില്‍ സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലതയാണ് മരിച്ചത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisment

പുഷ്പലതയുടെ പിതാവ്  അച്ഛന്‍ ആന്റണിയെ വീടിനുള്ളില്‍ പരിക്കേറ്റ നിലയിലും കണ്ടെത്തി. അബോധാവസ്ഥയിലായിരുന്നതിനാല്‍ ഇയാളില്‍നിന്ന് വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇരുവരെയും പുഷ്പലതയുടെ മകന്‍ ഉപദ്രവിക്കാറുണ്ടെന്ന് വെള്ളിയാഴ്ച പോലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പോലീസ് ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു. 

Advertisment