തിരുവനന്തപുരം: മാസപ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രി, മകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ധാതു മണല്‍ ഖനനത്തിനായി സി.എം.ആര്‍.എല്‍. കമ്പനിക്കു അനുമതി നല്‍കിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം. ഫെബ്രുവരി 29നാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ആരോപണങ്ങള്‍ വിജിലന്‍സ് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദമുയര്‍ത്തി സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തു.
ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് പുനഃപരിശോധിക്കാന്‍ വിജിലന്‍സ് കോടതിക്കാവില്ലെന്നും സമാന സ്വഭാവമുള്ള ഹര്‍ജികള്‍ നേരത്തെ തീര്‍പ്പാക്കിയെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.